ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി; സിപിഐക്ക് തിരിച്ചടി, ഹർജി കോടതി തള്ളി

Published : Oct 14, 2026, 06:40 PM IST
Sreenadevi kunjamma

Synopsis

കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി. ഹർജി വിചാരണയ്ക്ക് പോലും എടുക്കാതെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി തള്ളിയത്

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി. ഹർജി വിചാരണയ്ക്ക് പോലും എടുക്കാതെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി തള്ളിയത്. സിപിഐ നേതാവ് മുരുകേഷ് ആയിരുന്നു പരാതിക്കാരൻ. ശ്രീനാദേവിയുടെ തമാസസ്ഥലവും റേഷൻ കാർഡുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. എന്നാൽ ഇതേപരാതി വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സമയത്ത് ഹർജിക്കാരൻ ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് ഓഫീസർ അത് തള്ളിയതാണെന്നും കോടതി നിരീക്ഷിച്ചു. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലിക്കടവ് എംഡിഎംഎ കേസ്: മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
'ജീവിതത്തിന്‍റെ മൂല്യങ്ങൾ വരുംതലമുറയ്ക്ക് പകർന്നുനൽകിയ അപൂർവ വ്യക്തിത്വം'; ചെറുവയൽ രാമന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി പി സി വിഷ്ണുനാഥ്