തൃശൂര്‍ പൂരത്തിന് മാലപ്പടക്കം പൊട്ടിക്കാന്‍ അനുമതി തേടി സുപ്രീം കോടതിയില്‍ ഹര്‍ജി

Published : May 06, 2019, 11:03 AM ISTUpdated : May 06, 2019, 11:06 AM IST
തൃശൂര്‍ പൂരത്തിന് മാലപ്പടക്കം പൊട്ടിക്കാന്‍ അനുമതി തേടി സുപ്രീം കോടതിയില്‍ ഹര്‍ജി

Synopsis

പൂരം വെടികെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ നിലപാടിന് എതിരെ  തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്

തൃശൂര്‍: തൃശൂർ പൂരത്തിന് മാല പടക്കം പൊട്ടിക്കാൻ അനുമതി തേടി സുപ്രീം കോടതിയിൽ ഹർജി. 
പൂരം വെടികെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ നിലപാടിന് എതിരെ 
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 

ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന് ദേവസ്വം ബോർഡ് അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. എക്സ്പ്ലോസീവ് കൺട്രോളർ അനുമതി നൽകുന്ന പടക്കങ്ങൾ ഉപയോഗിക്കാം എന്നാണ് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടത്.

കൂട്ടിക്കെട്ടിയ പടക്കം ദീപാവലിക്കു പൊടിക്കുന്നതു നിരോധിച്ചതിനാൽ പൂരത്തിനു മാലപ്പടക്കം പൊട്ടിക്കാനാകില്ലെന്നാണു പെസ്സോ നിലപാട്. 

PREV
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ