Asianet News MalayalamAsianet News Malayalam

കലാലയ രാഷ്ട്രീയം നിരോധിക്കാനാവില്ല; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ

  • അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി
  • ഹർജിയിൽ  ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു
  • ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത് 
cant ban campus politics state government tellS IN high court
Author
First Published Jul 10, 2018, 3:28 PM IST

കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ ആവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ്‌ രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. 

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം ആണെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. എന്നാല്‍, കലാലയത്തിനകത്തും പുറത്തും നടക്കുന്ന കൊലപാതകം തമ്മിൽ വ്യത്യാസമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കണം എന്ന് ആവശ്യവുമായി ഹർജി എത്തിയത്. കലാലയ രാഷ്രിയതിനു നിയന്ത്രണം ഏർപ്പെടിത്തുന്നത് സംബന്ധിച്ചു മാർഗനിർദേശം പുറപ്പെടുവിക്കണം എന്നു 2004 ല്‍ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇത് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റി. അതുകൊണ്ട് മഹാരാജാസ് സംഭവത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ചെങ്ങന്നൂർ സ്വദേശി അജോയ് ആണ് ഹർജിക്കാരൻ. 

Follow Us:
Download App:
  • android
  • ios