
ദില്ലി : ശബരിമല കാനനപാതയിലെ രാത്രി നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അയ്യപ്പ ധർമ്മ സംഘമാണ് ഹർജി നൽകിയത്. നിയന്ത്രണം കാനനക്ഷേത്രങ്ങളുടെ പ്രസക്തി നഷ്ടമാക്കും എന്ന് ഹർജിക്കാർ പറഞ്ഞു. 24 മണിക്കൂറും തീർത്ഥാടകരെ കടത്തിവിടണമെന്നാണ് ആവശ്യം. എന്നാൽ നിയന്ത്രണം തീർത്ഥാടകരുടെ സുരക്ഷയ്ക്ക് എന്നാണ് സർക്കാർ വാദം.
കാനനപാതയിൽ വന്യമൃഗ സാന്നിധ്യം കൂടുതലാണ്. രണ്ട് വർഷമായി അടഞ്ഞുകിടക്കുകയാണ് പാത. അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും സർക്കാർ അറിയിച്ചു. വിശദമായ റിപ്പോർട്ട് നൽകാൻ ദേവസ്വം ബഞ്ച് നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവി, വനംവകുപ്പ്, പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് മറുപടി നൽകേണ്ടത്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
Read More : ശബരിമലയിലെ തിരക്കിനെ ചൊല്ലി അവലോകന യോഗത്തിൽ പൊലീസും ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മിൽ ഭിന്നത
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam