താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നു, അന്വേഷണം ഊർജിതം

Published : Mar 06, 2025, 03:34 PM ISTUpdated : Mar 06, 2025, 03:43 PM IST
താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നു, അന്വേഷണം ഊർജിതം

Synopsis

മലപ്പുറം താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി താനൂർ സി ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു. ഒരു നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നതായി കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഈ നമ്പറിന്‍റെ ടവര്‍ ലോക്കേഷനെന്നും പൊലീസ്

മലപ്പുറം: മലപ്പുറം താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി താനൂർ സി ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ കോൾ റെക്കോർഡുകൾ വിശദമായി പരിശോധിക്കുകയാണ്. ഒരു നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ടവർ ലൊക്കേഷൻ നിലവിൽ കോഴിക്കോടാണ്. കുട്ടികളുടെ ഫോണിലേക്ക് വന്ന കോൾ എടവണ്ണ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സിംകാർഡിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.  ഈ നമ്പറിന്‍റെ ടവർ ലൊക്കേഷൻ നിലവിൽ മഹാരാഷ്ട്രയാണെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.

ഇന്നലെ കുട്ടികളുടെ മൊബൈൽ ടവര്‍ ലോക്കേഷൻ താനൂര്‍ റെയില്‍വെ സ്റ്റേഷനിലും കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലുമടക്കം കാണിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഒരേ നമ്പറിൽ നിന്ന് കുട്ടികള്‍ക്ക് വന്ന നമ്പറിന്‍റെ ടവര്‍ ലോക്കേഷൻ മഹാരാഷ്ട്രയിലാണെങ്കിലും കുട്ടികളെ കാണാതായതും ഇതുമായും ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ വ്യക്തമല്ല.  കുട്ടികളുടെ ഫോണിലേക്ക് വന്ന നമ്പറുകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. കുട്ടികളുടെ ഫോണ്‍ കോഴിക്കോട് വെച്ചാണ് സ്വിച്ച് ഓഫ് ആയത്. കോഴിക്കോട് തന്നെയുണ്ടാകുമെന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.

താനൂരിൽ വിദ്യാർത്ഥിനികളെ കാണാതായ സംഭവം; 'കുട്ടികൾക്ക് പരീക്ഷാപേടിയില്ലായിരുന്നു', അന്വേഷണം കോഴിക്കോട്ടേക്ക്

മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുടരുന്നു


 

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ