Latest Videos

ലോക്ക് ഡൗൺ നീളുമോ ? പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്

By Web TeamFirst Published Apr 27, 2020, 6:31 AM IST
Highlights

കര്‍ണ്ണാടകം. തമിഴ്നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കാം എന്ന നിലപാടിലാണ്. തെലങ്കാന അടുത്ത ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. 

ദില്ലി: ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. 

കര്‍ണ്ണാടകം. തമിഴ്നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കാം എന്ന നിലപാടിലാണ്. തെലങ്കാന അടുത്ത ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് ഛത്തീസ് ഘട്ടിന്‍റെ നിലപാട്. ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്. എന്നാൽ ഒറ്റയടിക്ക് എല്ലാ ഇളവുകളും ഒന്നിച്ച് അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെടും.

മുഖ്യമന്ത്രിമാരുടെ നിലപാട് അറിഞ്ഞ ശേഷം ലോക്ക് ഡൗണിൽ കേന്ദ്രം തീരുമാനമെടുക്കും. കടകള്‍ തുറക്കുന്നതിലടക്കം ലോക്ക് ഡൗണില്‍ കഴിഞ്ഞ ദിവസം ഇളവുകള്‍ അനുവദിച്ച കേന്ദ്രത്തിന്‍റെ തുടര്‍ നിലപാടും ഈ ചര്‍ച്ചയോടെ വ്യക്തമാകും. 

അതേ സമയം മേയ് മൂന്നിന്ശേഷം ലോക്ക്ഡൗൺ പിൻവലിക്കണം എന്ന താല്പര്യമാണ് കേന്ദ്രത്തിൽ പ്രകടമാകുന്നത്. എന്നാൽ പത്തിലധികം സംസ്ഥാനങ്ങൾ ഇതിനോട് താല്പര്യം കാണിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ ചർച്ച നിര്‍ണ്ണായകമാകും. കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ജാഗ്രത കൈവിടരുതെന്ന് മന്‍ കിബാത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

click me!