നെയ്യാറ്റിൻകര കോടതിയുടെ മൂന്നാ നിലയിൽ നിന്ന് പോക്സോ കേസ് പ്രതി താഴേക്ക് ചാടി; ഗുരുതര പരിക്ക്

Published : Nov 08, 2024, 06:58 PM IST
നെയ്യാറ്റിൻകര കോടതിയുടെ മൂന്നാ നിലയിൽ നിന്ന് പോക്സോ കേസ് പ്രതി താഴേക്ക് ചാടി; ഗുരുതര പരിക്ക്

Synopsis

നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു. രായമുട്ടം സ്വദേശി വിപിനാണ് ചാടിയത്.

തിരുവനന്തപുരം:നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാരായമുട്ടം സ്വദേശി വിപിനാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പാറശ്ശാല പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ് ഇയാൾ. 

ഇടുക്കി അടിമാലിയിൽ പാചകത്തിനിടെ തീ പടര്‍ന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പൊള്ളലേറ്റു

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന; തിരുവനന്തപുരത്ത് എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ

 

PREV
Read more Articles on
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു