ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിൽ പാചകത്തിനിടെ തീപടർന്ന് നാലുപേർക്ക് പൊളളലേറ്റു. അടുക്കളയിലെ എൽ പി ജി സ്റ്റൗവിൽ നിന്നാണ് തീ പടർന്നത്

ഇടുക്കി:ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിൽ പാചകത്തിനിടെ തീപടർന്ന് നാലുപേർക്ക് പൊളളലേറ്റു. തോക്കുപാറ സൗഹൃഗിരിയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. തോക്കുപാറ പുതിയമഠത്തിൽ ജോയി, ജോമോൻ , അഖില, അന്നമ്മ എന്നിവർക്കാണ് പൊളളലേറ്റത്. അടുക്കളയിലെ എൽ പി ജി സ്റ്റൗവിൽ നിന്നാണ് തീ പടർന്നത്. സ്റ്റൗവിൽ നിന്ന് പെട്ടെന്ന് തീ ആളിപടരുകയായിരുന്നു. നാലുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പൊളളൽ ഗുരുതരമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന; തിരുവനന്തപുരത്ത് എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ

Asianet News Live | PP Divya | ADM | ഏഷ്യാനെറ്റ് ന്യൂസ് | By-Election 2024 | Malayalam News Live