തിരുവനന്തപുരത്ത് പൊലീസ് പരിശോധനയിൽ എംഡിഎംഎയുമായി രണ്ടിടത്ത് നിന്നായി നാലു പേർ പിടിയിൽ. ശ്രീകാര്യത്ത് മൂന്നു പേരും മംഗലപുരത്ത് ഒരാളുമാണ് പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് പരിശോധനയിൽ എംഡിഎംഎയുമായി രണ്ടിടത്ത് നിന്നായി നാലു പേർ പിടിയിൽ. ശ്രീകാര്യത്ത് മൂന്നു പേരും മംഗലപുരത്ത് ഒരാളുമാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ശ്രീകാര്യത്ത് നിന്ന് വെള്ളനാട് സ്വദേശി രമേഷ്, വലിയവേളി സ്വദേശി ബൈജു പെരേര, വള്ളിക്കടവ് സ്വദേശി റോയി ബെഞ്ചമിൻ എന്നിവരും മംഗലപുരത്ത് നിന്നും മുണ്ടക്കൽ ലക്ഷം വീട് സ്വദേശി ദീപുവുമാണ് പൊലീസ് പിടിയിലായത്.

സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വിപന നടത്തിയിരുന്നുവെന്നാണ് വിവരം. ഇവർക്ക് ലഹരി എത്തിക്കുന്ന സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ദിവ്യക്കെതിരായ സിപിഎം നടപടി സ്വാഗതം ചെയ്ത് സിപിഐ; സന്ദീപ് വാര്യരുമായി ചർച്ച നടന്നിട്ടില്ലെന്ന് ബിനോയ് വിശ്വം

Asianet News Live | PP Divya | ADM | ഏഷ്യാനെറ്റ് ന്യൂസ് | By-Election 2024 | Malayalam News Live