പോക്സോ കേസ്: അതിക്രമം നേരിട്ടവരെ കൊണ്ടുപോകാൻ പ്രത്യേകം വാഹനം വേണം; പ്രമേയവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

By Web TeamFirst Published Nov 8, 2021, 4:11 PM IST
Highlights

പൊലീസ് വാഹനത്തിൽ ഇരകളെ വൈദ്യപരിശോധനക്ക് കൊണ്ടുപോകരുതെന്നനാണ് കോടതി നിർദ്ദേശം. ഈ സാഹചര്യത്തിൽ പൊലീസ് പേര് പതിക്കാത്ത മറ്റൊരു വാഹനം കൂടി ഓരോ സ്റ്റേഷനുകളിലും അനുവദിക്കണമെന്നാണ് അസോസിയേഷൻ പ്രമേയം

തിരുവനന്തപുരം: പോക്സോ കേസിലെ ഇരകളെ വൈദ്യപരിശോധനക്ക് കൊണ്ടുപോകാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക വാഹനം അനുവദിക്കണമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രമേയം. പൊലീസ് വാഹനത്തിൽ ഇരകളെ വൈദ്യപരിശോധനക്ക് കൊണ്ടുപോകരുതെന്നനാണ് കോടതി നിർദ്ദേശം. 

ഈ സാഹചര്യത്തിൽ പൊലീസ് പേര് പതിക്കാത്ത മറ്റൊരു വാഹനം കൂടി ഓരോ സ്റ്റേഷനുകളിലും അനുവദിക്കണമെന്നാണ് അസോസിയേഷൻ പ്രമേയം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. 

സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും  പൊലീസ് നവീകരണത്തിന് എത്ര തുക അനുവദിക്കാനും സർക്കാർ തയ്യാറാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പഴയകാല പൊലീസ് മനോഭാവമുള്ള ചിലർ പൊലീസ് സേനയിൽ ഇപ്പോഴുമുണ്ടെന്നും മന്ത്രി പറഞ്ഞു. വി.കെ.പ്രശാന്ത് എംഎൽഎ. എസ്പി ഹരിശങ്കർ, അസോസിയേഷൻ ഭാരവാഹികള്‍ എന്നിവർ പങ്കെടുത്തു.

click me!