
വടകര: മധുരമൂറുന്ന പാട്ടിനാലും കവിതകൊണ്ടും ആസ്വാദക ഹൃദയങ്ങളില്‍ മധുപുരട്ടിയ കവി എസ്.വി ഉസ്മാൻ (76) അന്തരിച്ചു. ശ്വാസ തടസ്സം കാരണം ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് കോട്ടക്കൽ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.
മധു വർണ്ണ പൂവല്ലേ നറുനിലാ പൂമോളല്ലേ, അലിഫ് കൊണ്ട് നാവില്‍ മധുപുരട്ടിയോനെ, ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ തുടങ്ങിയ
ഒട്ടനവധി ഗാനങ്ങള്‍ ഇദ്ദേഹത്തിൻ്റെ രചനകളായിരുന്നു. രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരമായ വിത പണിപ്പുരയിലായിരിക്കെയാണ് ഇദ്ദേഹത്തിൻ്റെ വേർപാട്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതിയിരുന്നു. ദീർഘകാലം വടകരയിലെ കോട്ടക്കൽ ആര്യവൈദ്യശാല ഏജൻ്റായിരുന്നു.
ഭാര്യ:ചെറിയ പുതിയോട്ടിൽ സുഹറ. മക്കൾ:മെഹറലി (കോഴിക്കോട് യൂണിവേഴ്സിറ്റി) ,തസ്ലീമ ,ഗാലിബ (സൗദി) ,ഹുസ്ന മരുമക്കൾ:ജമീല (അദ്ധ്യാപിക, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്ക്കൂൾ ) ഷാനവാസ് (കുവൈത്ത്) ,റഷീദ് (സൗദി), ബെൻസീർ. സഹോദരങ്ങൾ പരേതരായ, എസ്.വി.അബ്ദുറഹിമാൻ, എസ് .വി .മഹമൂദ്, എസ്.വി.റഹ്മത്തുള്ള (റിട്ടേർഡ് ഡപ്യൂട്ടി കലക്ടർ )
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam