
തിരുവനന്തപുരം: പുതുവത്സരാഘാഷം കൈവിട്ട് പോകാതിരിക്കാൻ നിർദേശവുമായി പൊലീസും എക്സൈസും രംഗത്ത്. D J പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മുൻ കൂട്ടി എക്സൈസിൻറെ അനുമതി വാങ്ങാൻ നിർദ്ദേശം നൽകി. എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റെലിജൻസ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം.
രാത്രി 12 മണിയോടെ ആഘോഷ പരിപാടികൾ അവസാനിപ്പിനാണ് നിർദേശം. മാനവിയം വീഥിയിൽ പ്രത്യേക സുരക്ഷയൊരുക്കാനാണ് പൊലീസ് പദ്ധതി. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ശക്തമായ സുരക്ഷ സന്നഹങ്ങളാണ് പൊലീസ് ഒരുക്കുന്നത്. ആഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.തിരുവനന്തപുരത്ത് പുതുവത്സര ആഘോഷങ്ങൾ നടക്കുന്നത് പ്രധാനമായും ശംഖുമുഖം, കോവളം, വർക്കല ബീച്ചുകൾ കേന്ദ്രികരിച്ചാണ്.
ഇവിടങ്ങളിലെ ഹോട്ടലുകൾ റിസോർട്ടുകൾ എന്നിവക്ക് പുറമെ മാളുകൾ ക്ലബ്ബുകൾ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കും.മ ദ്യപിച്ചു വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, അമിതവേഗത, ഡ്രൈവിംഗ് അഭ്യാസങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ ശക്തമായ പൊലീസ് പരിശോധനയും ഉണ്ടാകും. സ്ത്രീകളുടെയും കുട്ടികളും സുരക്ഷ ഉറപ്പാക്കാൻ പുരുഷ വനിതാ പൊലീസുകാർ മഫ്തിയിൽ പരിശോധന നടത്തും. പ്രധാനപ്പെട്ട ജംഗ്ഷനിൽ പെട്രോളിങ്ങും ശക്തമാക്കാനുമാണ് പൊലീസ് തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയാൻ ഡിജെ പാർട്ടികൾ അടക്കം നിയന്ത്രിക്കും.12 മണി വരെയായിരിക്കും ആഘോഷ പരിപാടികൾക്ക് അനുമതി ഉണ്ടാകുക.
പുതുവത്സരവുമായി ബന്ധപ്പെട്ട് പരിപാടികൾക്ക് വരുന്ന എല്ലാവരുടെയും പേരുകൾ രജിസ്റ്റർ ചെയ്യാൻ വന്ന പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നെന്ന് സംഘാടകർ ഉറപ്പുവരുത്തണമെന്നും പുറകിൽ പൊലീസിനെ നൽകിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പൊലീസിനെ കൃത്യസമയത്ത് അറിയിക്കാമെന്നും നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam