തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതിയെ പിടികൂടി പൊലീസ്, സംഭവം മോഷണ ശ്രമത്തിനിടയിൽ

Published : Mar 06, 2025, 09:58 AM IST
തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതിയെ പിടികൂടി പൊലീസ്, സംഭവം മോഷണ ശ്രമത്തിനിടയിൽ

Synopsis

പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. 

തൃശൂർ: തൃശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. 

ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി വെക്കാൻ ശ്രമം നടന്നത്. ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.

ഫെബ്രുവരി 14ന് മകൻ വിളിച്ചപ്പോൾ വധശിക്ഷയെന്ന് പറഞ്ഞു, ഉമ്മൻചാണ്ടി അടക്കമുള്ളവരെ ബന്ധപ്പെട്ടിരുന്നു; അച്ഛൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം