മലപ്പുറത്ത് വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; പ്രതി പിടിയില്‍, നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Published : Apr 02, 2021, 05:09 PM ISTUpdated : Apr 02, 2021, 05:16 PM IST
മലപ്പുറത്ത് വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; പ്രതി പിടിയില്‍, നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Synopsis

ശനിയാഴ്ച പുലര്‍ച്ചെയാണ് പെരുമ്പടപ്പ് സ്വദേശി അമലിനെ മരിച്ചനിലിയല്‍ റോഡില്‍ കണ്ടെത്തിയത്. അമലിനെ ഇടിച്ചശേഷം ആന്‍റോ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. 

മലപ്പുറം: പെരുമ്പടപ്പിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പിടിയില്‍. തൊടുപുഴ കല്ലൂര് കൂടിയകത്ത് ആന്‍റോ എന്ന യുവാവാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് പെരുമ്പടപ്പ് സ്വദേശി അമലിനെ മരിച്ചനിലിയല്‍ റോഡില്‍ കണ്ടെത്തിയത്. അമലിനെ ഇടിച്ചശേഷം ആന്‍റോ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. 

മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് എത്തിയാണ് അമലിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോളേക്കും യുവാവ് മരിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഭയംകൊണ്ടാണ് വിവരം പൊലീസില്‍ അറിയിക്കാതിരുന്നതെന്നും അമലിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതെന്നും ആന്‍റോ പൊലീസിനോട് പറഞ്ഞു.

PREV
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ