എട്ട് വയസുകാരിയെ പീഡിപ്പിച്ചു, മുൻ എസ് ഐ അറസ്റ്റിൽ, സർവീസിലിരിക്കെ പോക്സോ കേസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ

Published : Nov 10, 2021, 05:21 PM ISTUpdated : Nov 10, 2021, 05:26 PM IST
എട്ട് വയസുകാരിയെ പീഡിപ്പിച്ചു, മുൻ എസ് ഐ അറസ്റ്റിൽ, സർവീസിലിരിക്കെ പോക്സോ കേസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ

Synopsis

ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസുകാരിയായ പെൺകുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്. പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈല്‍ഡ് ലൈനിനോടാണ് പെൺകുട്ടി മൊഴി നല്‍കിയത്. 

കോഴിക്കോട്: റിട്ടേഡ് എസ്ഐ പോക്സോ കേസില്‍ (pocso case) അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് (police) അറസ്റ്റ് ചെയ്തത്. സർവീസിലിരിക്കേ പോക്സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാൾ. കോഴിക്കോട് സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസില്‍ എസ്ഐ റാങ്കിലിരിക്കേ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിക്കെതിരായാണ് കേസ്. ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസുകാരിയായ പെൺകുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്. 

പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈല്‍ഡ് ലൈനിനോടാണ് പെൺകുട്ടി മൊഴി നല്‍കിയത്. തുടർന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സർവീസിലിരിക്കെ പോക്സോ കേസുകളടക്കം ജില്ലയില്‍ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട കോടതിയില്‍ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിലും ഇയാൾ വിദഗ്ധനായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം