ഇന്ന് രാവിലെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്‍റെ മകളും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് വന്ന ഇയാൾ ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു.  

കോഴിക്കോട്: ഭിന്നശേഷിക്കാരിയെയും സഹോദരന്റെ മകളായ ഏഴു വയസുകാരിയെയും പീഡിപ്പിച്ച പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബാലുശ്ശേരി സ്വദേശി മുഹമ്മദിനെ കണ്ടെത്താനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്‍റെ മകളും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് വന്ന ഇയാൾ ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്നും ഇയാൾ സ്കൂട്ടറിൽ കടന്നു കളഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred