
ഇരിട്ടി: കണ്ണൂരിൽ ആദിവാസി യുവതിയെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റിൽ. ഇരിട്ടി കോളയാട് സ്വദേശി ഓട്ടോ ഡ്രൈവറായ ബിബിനാണ് പിടിയിലായത്. ഫേസ്ബുക്കുവഴി പരിചയപ്പെട്ട് അടുപ്പത്തിലായ ശോഭയെ കൊലചെയ്‍ത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. ഒരാഴ്ച മുൻപാണ് കൊട്ടിയൂർ മന്നഞ്ചേരി സ്വദേശിയായ ശോഭയുടെ മൃതദേഹം മാലൂരിലെ ആളില്ലാത്ത പറമ്പിൽ നിന്ന് കണ്ടെത്തിയത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ കേളകം പൊലീസ് ശോഭയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കൊലപാതമാണെന്ന് കണ്ടെത്തിയത്. ഭർത്താവ് മരണപ്പെട്ട ശോഭയുമായി ഫേസ്ബുക്ക് വഴി അടുപ്പത്തിലായിരുന്ന ബിബിൻ ആണ് കൊലയാളിയെന്ന് പിന്നീട് പൊലീസ് മനസിലാക്കി. 37 കാരിക്ക് പ്രതി വിവാഹ വാഗ്ദാനം നൽകിയിരുന്നു. ബിബിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി.
പ്രശ്‍നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞ് ശോഭയെ പ്രതി മാലൂരിലേക്ക് കൊണ്ടുപോയി. ഇവിടെ നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. അവിടെവച്ച് കഴുത്തിൽ കുരുക്കുമുറുക്കി കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. സ്വർണ്ണവും മൊബൈലും അപഹരിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിബിൻ കുഴിച്ചിട്ട സ്വർണ്ണം പൊലീസ് കണ്ടെടുത്തു. ശോഭയുടെ മൊബൈലും സ്വർണ്ണം പ്രതി ബിബിന്‍ കൈക്കലാക്കിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ബിബിനിലേക്ക് എത്തിയത്. പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam