പീഡനശ്രമം; കോന്നിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

Published : Dec 07, 2019, 06:08 PM IST
പീഡനശ്രമം; കോന്നിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

Synopsis

പെൺകുട്ടിയുടെ  മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.  

കോന്നി: പത്തനംതിട്ട കോന്നിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. പ്രമാടം വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ  മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

സ്വകാര്യ സ്കൂളിലെ ഹിന്ദി അധ്യാപകനായ ഇയാൾ കുട്ടികളോട് അശ്ളീലമായ രീതിയിൽ സംസാരിക്കുകയും മോശമായി ഇടപെടുകയും ചെയ്തുവെന്ന് വിദ്യാർത്ഥിനി പരാതി നൽകുകയായിരുന്നു. നേരത്തെ യുവതിയോട് മോശമായി പെരുമാറിയ കേസിൽ സുകേഷിനെതിരെ പോലീസ് കേസെടുത്തിരുന്നു.

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു