രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടി; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍

Published : Sep 07, 2019, 05:41 PM IST
രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടി; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍

Synopsis

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍. 

തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍.  ഷമീർ, വിബിൻ എന്നീ നഴ്സുമാരാണ് അറസ്റ്റിലായത്. രോഗിക്കായി ബന്ധുക്കൾ വാങ്ങി നൽകിയ 10000 ത്തില്‍ അധികം രൂപയുടെ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നല്‍കിയാണ് നഴ്സുമാര്‍ പണം തട്ടിയെടുത്തത്. മെഡിക്കൽ കൊളജ് എസ് ഐ ശ്രീകാന്തിന്‍റെ നേതൃത്വത്തിലാണ് നഴ്സുമാരുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ കടുത്ത അതൃപ്തിയുമായി ആരോഗ്യമന്ത്രി; റിപ്പോർട്ടിൽ ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നുവെന്ന് വിലയിരുത്തൽ
കൃത്രിമ വെളിച്ചം വില്ലനായി; റോഡിലേക്ക് ഇഴഞ്ഞുനീങ്ങി, ഫ്ലോറിഡ തീരത്ത് 55 കടലാമക്കുഞ്ഞുങ്ങൾ ചത്ത നിലയിൽ