
കോട്ടയം: യുഡിഎഫ് കൺവെൻഷൻ വേദിയിൽ പിജെ ജോസഫിനെതിരെ ജോസ് കെ മാണി പ്രവര്‍ത്തകര്‍ കൂവി വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും സംസാരിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
പിജെ ജോസഫിന്റെ ഭാഗത്തുനിന്ന് ഇന്നത്തേതു പോലെയുള്ള പ്രസ്താവന ഇനി ഉണ്ടാകില്ല. പ്രതിച്ഛായ ലേഖനത്തിൽ പി ജെ ജോസഫിനെതിരെ വന്ന പരാമർശം ശരിയായില്ലെന്ന് ജോസ് കെ മാണിയെ അറിയിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പറഞ്ഞു. തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ നിലപാട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ് വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് പവിഭാഗം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
Read Also:'തെറിക്കൂട്ടത്തിനൊപ്പം പ്രചാരണത്തിനില്ല'; പാലായില്‍ പോരിനുറച്ച് ജോസഫ് പക്ഷം
ഇതിനിടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ രൂക്ഷമായ പടലപ്പിണക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടു. മുല്ലപ്പള്ളി രാമചന്ദ്രനാണ് സമവായനീക്കത്തിന് മുന്‍കൈ എടുത്തത്. പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ വിവാദങ്ങളിലേക്ക് കടക്കരുതെന്ന് ഇരുവര്‍ക്കും നിർദ്ദേശവും നൽകിയിട്ടുണ്ട്.
Read More:യുഡിഎഫ് കൺവെൻഷനിൽ പിജെ ജോസഫ് ; ഗോ ബാക്ക് വിളിച്ച് പ്രവര്‍ത്തകര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam