സന്ദീപ് നായരെ സഹായിച്ചെന്ന് പരാതി; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം

By Web TeamFirst Published Jul 21, 2020, 3:30 PM IST
Highlights

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ള സരിത് വ്യാജരേഖകൾ നിർമ്മിച്ച, തലസ്ഥാനത്തെ സ്റ്റാച്യു ജങ്ഷനിലുള്ള കടയിൽ എൻഐഎ സംഘം പരിശോധന നടത്തി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സന്ദീപ് നായരെ സഹായിച്ചെന്ന പരാതിയിൽ പൊലീസ് അസോസിയേഷൻ നേതാവ് ചന്ദ്രശേഖരനെതിരെ അന്വേഷണം തുടങ്ങി. വകുപ്പുതല അന്വേഷണമാണ് ആരംഭിച്ചത്. മണ്ണന്തല പൊലീസ് സന്ദീപ് നായരെ മദ്യപിച്ച് പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാൻ സഹായിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ഡിഐജി സഞ്ജയ് കുമാർ ഗുരുഡിലാണ് അന്വേഷണ ചുമതല.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ള സരിത് വ്യാജരേഖകൾ നിർമ്മിച്ച, തലസ്ഥാനത്തെ സ്റ്റാച്യു ജങ്ഷനിലുള്ള കടയിൽ എൻഐഎ സംഘം പരിശോധന നടത്തി. അതേസമയം കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്ത മലപ്പുറം പഴമള്ളൂർ സ്വദേശി പഴേടത്ത് അബൂബക്കറിന്റെ വീട്ടിൽ പരിശോധന നടത്തുന്നുണ്ട്.

സ്വപ്ന ഒളിവിൽ താമസിച്ചതെന്ന് ആരോപണം ഉയർന്ന സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള കിരൺ മാർഷൽ  വ്യക്തമാക്കി. സ്വപ്നയെയും സന്ദീപിനെയും തനിക്ക് പരിചയം പോലുമില്ല. പ്രതികൾ തന്റെ വീട്ടിൽ ഒളിവിൽ താമസിച്ചിട്ടില്ല. പിണറായി വിജയനുമായി നീണ്ട 18 വർഷമായി ബന്ധമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ  മുഖ്യമന്ത്രിയെ അവഹേളിക്കാനായി ചിലർ തന്റെ പേര് മനപ്പൂർവം ഉപയോഗിക്കുകയാണെന്നും കിരൺ പറഞ്ഞു.

click me!