
തൃശ്ശൂർ: നീതിക്കായി പോരാടുന്ന പൊലീസ് മർദ്ദന ഇര യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ, സന്ദീപ് വാര്യർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കഴിഞ്ഞ വർഷം കുന്നംകുളത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സുജിത്തിനെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തുടർന്ന് പോലീസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സുജിത്തിന് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കിയിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് സുജിത്തിന് സ്വര്‍ണമാല നല്‍കിയിരുന്നത്. 2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് സുജിത്ത് കുന്നംകുളം സ്റ്റേഷനില്‍ അതിക്രൂരമായ മര്‍ദനം നേരിട്ടത്. ഇതേത്തുടര്‍ന്ന് സുജിത്തിന് കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയില്‍ അന്നുമുതല്‍ സുജിത്ത് നടത്തിയ പോരാട്ടമാണ് ദൃശ്യങ്ങള്‍ ലഭ്യമാകുന്നതിനും പൊലീസുകാരുടെ സസ്പെന്‍ഷനും വഴിവെച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam