കൊച്ചിയിൽ മാലിന്യ ടാങ്കർ തടഞ്ഞ പൊലീസിന് നേരെ ആക്രമണം, ജീപ്പ് ഇടിച്ച് തെറിപ്പിച്ചു

Published : Mar 08, 2022, 09:39 AM ISTUpdated : Mar 08, 2022, 09:42 AM IST
കൊച്ചിയിൽ മാലിന്യ ടാങ്കർ തടഞ്ഞ പൊലീസിന് നേരെ ആക്രമണം, ജീപ്പ് ഇടിച്ച് തെറിപ്പിച്ചു

Synopsis

സംഭവത്തിൽ പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പൊലീസ് പിടികൂടി. പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 

കൊച്ചി: എറണാകുളം (Eranakulam) പാലാരിവട്ടത്ത് നിർത്താതെ പോയ ടാങ്കർ ലോറി (Tanker Lorry) തടഞ്ഞതിന് പൊലീസ് ജീപ്പ് (Police Jeep) ഇടിച്ചു തെറിപ്പിച്ചു. പട്രോളിംഗിന് ഇടയിൽ മാലിന്യ ടാങ്കർ തടഞ്ഞതോടെയാണ് പൊലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പൊലീസ് പിടികൂടി. പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഏലൂരിൽ വെച്ച് പൊലീസ് ലോറി തടയാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ നിർത്താതെ ടാങ്കർ ലോറി അമിത വേഗത്തിൽ പാലാരിവട്ടത്തേക് വരികയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.

തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം, നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

തിരുവനന്തപുരം: തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം (Theft). പത്മനാഭ സ്വാമി ക്ഷേത്രത്തിന് (Padmanabhaswamy Temple) സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളിൽ നിന്നാണ് രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത്. രാത്രി മുഴുവൻ പൊലീസ് പട്രോളിംഗുള്ള നഗര ഹൃദയത്തിലുള്ള സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഒരു കടയുടെ മുകളിലുള്ള ഗ്രില്ല് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്. ഒന്നരയോടെയാണ് ആദ്യ കടയിൽ കയറിയത്. രണ്ടു കൗണ്ടറുകളിലായി വച്ചിരുന്ന പണം മോഷ്ടിച്ചു.

ആദ്യ കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ മോഷ്ടാവ് നാണയങ്ങള്‍ അടങ്ങിയ കെട്ട് ഉപേക്ഷിച്ചു. മോഷ്ടിച്ച വസ്ത്രങ്ങളും ടെറസിൽ ഉപേക്ഷിച്ച ശേഷമാണ് തൊട്ടടുത്ത കടയിലേക്ക് കയറിയത്. അടുത്ത കടയിലെ ടെറസിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് പൊളിച്ചാണ് അകത്തു കയറിയത്. ഇവിടെ നിന്നും പണം മോഷ്ടിച്ചു. മാസങ്ങള്‍ക്കു മുമ്പും ഇതേ ഭാഗത്തുള്ള മൊബൈൽ കടയിൽ മോഷണം നടന്നിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംഘത്തിനെയാണ് സംശയം. ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിലുകള്‍ തകർത്ത് അകത്ത് കയറി വൻ മോഷണം നടത്തുന്ന സംഘം തലസ്ഥാനത്തെത്തിയിട്ടുണ്ടെന്നാണ് പൊലീസിൻെറ സംശയം. ഫോർട്ട് പൊലീസിൻെറ നേതൃത്വത്തിൽ ഷാഡോ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More : വർക്കലയിൽ അഞ്ചുപേർ മരിച്ച സംഭവം;തീ പടർന്നത് വീടിനുളളിൽ നിന്നെന്ന് സംശയം;ഉൾവശം മുഴുവൻ കത്തിക്കരിഞ്ഞു

International Women's Day : ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച്, ചരിത്രം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൗമാര കലാമേള കൊടിയിറങ്ങുന്നു; കലോത്സവ നടത്തിപ്പിൽ കാതലായ മാറ്റമുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി, അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി കഴിഞ്ഞാൽ ഇനി പൊന്നാനി; 1000 കോടിയുടെ കപ്പൽ നിർമ്മാണശാല വരുന്നു; രണ്ട് ഘട്ടങ്ങളായി മലബാറിന് വികസനക്കുതിപ്പ്