Dileep : ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തുടരാം, ഹർജി തള്ളി

Published : Mar 08, 2022, 11:02 AM ISTUpdated : Mar 08, 2022, 11:09 AM IST
Dileep : ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തുടരാം, ഹർജി തള്ളി

Synopsis

ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി തുടരന്വേഷണം നടത്തണമെന്നും ഏപ്രിൽ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് (Dileep) ഹൈക്കോടതിയിൽ തിരിച്ചടി. കേസിലെ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി തുടരന്വേഷണം നടത്തണമെന്നും ഏപ്രിൽ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. പുതിയ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെപ്പറ്റി നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി അറിയിച്ചു. 

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാൻ തന്നെ ക്ഷണിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതാണ് പൊലീസ് തുടരന്വേഷണത്തിൽ പരിശോധിക്കുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജത്തെളിവുകൾ സൃഷ്ടിക്കാനെന്നാണ് ദിലീപിന്‍റെ ആക്ഷേപം. എന്നാൽ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമെന്നും അതിനുളള അവകാശം പ്രോസിക്യുഷനുണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഹ‍‍ർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായിരുന്നു.

Actress Attack Case : തുടരന്വേഷണത്തിൽ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി

ആക്രമിക്കപ്പെട്ട നടിയും ഹർജിയെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്. അത് പരിശോധിക്കപ്പെടണം. ബാംഗ്ലൂരിൽ നിൽക്കുമ്പോഴാണ് ഈ വെളിപ്പെടുത്തൽ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നൽകിയാലും തുടരന്വേഷണം നടത്താൻ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയിൽ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു. 

കേരളവും ഞെട്ടലോടെ കേട്ട സംഭവമാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകന്‍റെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്. 

Dileep : മുദ്ര വച്ച കവറിൽ റിപ്പോർട്ട് നൽകി പൊലീസ്, തുടരന്വേഷണത്തിൽ തീരുമാനമെന്ത്? ഇനി കോടതി തീരുമാനിക്കും

Actress Attack Case : തുടരന്വേഷണത്തിന് കൂടുതൽ സമയം വേണം; അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമര്‍പ്പിച്ചു

 'അതിജീവിത സംസാരിക്കുന്നത് സമൂഹം കേൾക്കണം, ഭാവനക്കൊപ്പം WCC പോരാട്ടം തുടരും': അ‍‍ഞ്ജലി മേനോൻ

തിരുവനന്തപുരം: ഭാവനക്കൊപ്പം WCC പോരാട്ടം തുടരുമെന്ന്  അഞ്ജലി മേനോൻ (Anjali Menon). നടിയുടെ പ്രശ്‍നം ഏറ്റെടുത്തപ്പോൾ സൗഹൃദങ്ങൾ നഷ്ടമായി. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഒരു വിഭാഗം അസ്വസ്ഥരാകും. ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങളിൽ നിന്നും റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമാണ്. റിപ്പോർട്ട് ഉടൻ പുറത്ത് വിടണം. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിൽ സിനിമ സംഘടനകൾ ഒന്നും ചെയ്തില്ലെന്നും അഞ്ജലി കുറ്റപ്പെടുത്തി. വനിതാ ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഞ്ജലി മേനോൻ.

അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ലെന്നും തുറന്നു പറഞ്ഞതിനു നടിയെ അഭിനന്ദിച്ചു കൊണ്ട് അഞ്‌ജലി മേനോൻ പറഞ്ഞു. അതിജീവിത സംസാരിക്കുന്നത് സമൂഹം കേൾക്കണം. എല്ലാവരെയും സന്തോഷിച്ചു പോരാട്ടം നടത്താൻ ആകില്ല. റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ  ഹേമ കമ്മീറ്റിയിൽ നിന്നും ഉണ്ടായത് ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ്. ഇവരുടെ മുന്നിൽ ആണോ സത്യം പറഞ്ഞതെന്ന് ഇരകൾ ചോദിക്കുന്നു. ആഭ്യന്തര പരാതി പരിഹാര കമ്മീറ്റി അവകാശമാണ്. കമ്മിറ്റി രൂപീകരണത്തിൽ സിനിമ സംഘടനകൾ ഒന്നും ചെയ്യുന്നില്ല. Wcc യെ തുടക്കം മുതൽ സിനിമ സംഘടനകൾ ശത്രു പക്ഷത്തു കാണുന്നു.  ഹേമ കമ്മീറ്റി റിപ്പോർട്ട് പുറത്തു വിടണമെന്നും നടനൊപ്പം നടിക്കും തുല്യ വേതനം വേണമെന്നും അഞ്ജലി മേനോൻ ആവശ്യപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ