'പണം വാങ്ങി വഞ്ചിച്ചു'; മഞ്ചേശ്വരം എം എൽ എയ്ക്കെതിരെ കേസ്

Web Desk   | Asianet News
Published : Aug 28, 2020, 09:58 PM ISTUpdated : Aug 28, 2020, 10:31 PM IST
'പണം വാങ്ങി വഞ്ചിച്ചു'; മഞ്ചേശ്വരം എം എൽ എയ്ക്കെതിരെ കേസ്

Synopsis

എം എൽ എ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി നടത്തിപ്പിനായി  പണം വാങ്ങി വഞ്ചിച്ചുവെന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി.  ചന്ദേര പൊലീസാണ് എംഎൽക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. 

കാസർകോട്: മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. എം എൽ എ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി നടത്തിപ്പിനായി  പണം വാങ്ങി വഞ്ചിച്ചുവെന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി.  ചന്ദേര പൊലീസാണ് എംഎൽക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. 

മൂന്ന് പേരിൽ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് എം എൽ എ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി വാങ്ങിയെന്നാണ് കേസ്.  ഇതിൽ ചെറുവത്തൂർ സ്വദേശിയിൽ നിന്ന് മാത്രം 30 ലക്ഷം വാങ്ങിയെന്ന് എഫ് ഐ ആറിൽ പറയുന്നു'. 2019 മാർച്ചിൽ നൽകിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണ് പരാതി. നഷ്ടത്തിലായതിനെ തുടർന്ന്  ഫാഷൻ ഗോൾഡ് ജ്വല്ലറി ഷോറൂമുകൾ  നേരത്തെ അടച്ചു പൂട്ടിയിരുന്നു.
 

Read Also: 'കള്ളം പറയുന്ന സ്വഭാവം'; പാലത്തായി കേസിൽ ഇരയ്ക്ക് എതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മ പദ്ധതി, ആദ്യം സ്ഥാപിച്ചത് തിരുവനന്തപുരത്തെ മൂന്ന് സ്കൂളുകളിൽ; 50 സ്കൂളുകളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ
13കാരിയുടെ വ്യാജ പീഡന പരാതി; കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ, കേസിൽ ദുരൂഹത നീക്കാൻ പൊലീസ്