'ദുർ​ഗാദേവിയെ അപമാനിച്ചു'; ഫോട്ടോഷൂട്ടിന്റെ പേരിൽ യുവതിക്കെതിരെ പൊലീസ് കേസ്

Web Desk   | Asianet News
Published : Oct 26, 2020, 11:38 AM ISTUpdated : Oct 26, 2020, 12:13 PM IST
'ദുർ​ഗാദേവിയെ അപമാനിച്ചു'; ഫോട്ടോഷൂട്ടിന്റെ പേരിൽ യുവതിക്കെതിരെ പൊലീസ് കേസ്

Synopsis

ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ആലുവ സ്വദേശി ദിയ ജോണ്‍സണെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്.

കൊച്ചി: ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ആലുവ സ്വദേശി ദിയ ജോണ്‍സണെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്.

ലഹരി വസ്തുക്കളും മദ്യക്കുപ്പിയും കൈവശം വെച്ച് നവരാത്രി തീമില്‍ ഒരുക്കിയ ഫോട്ടോ ഷൂട്ടാണ് വിവാദത്തിലായത്. കേസ് എടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍നിന്ന് ഫോട്ടോ നീക്കം ചെയ്തു. വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദിയ ജോണ്‍സണ്‍ പ്രതികരിച്ചു.
 

Read Also: പ്ലസ് വൺ ക്ലാസ്സുകൾ നവംബർ രണ്ട് മുതൽ വിക്ടേഴ്സ് ചാനലിൽ...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; സ്മാർട്ട് ക്രിയേഷൻ സിഈഒയെ വീണ്ടും ചോദ്യം ചെയ്തു, കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്ന് എസിഐടി
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും