
കൊല്ലം: കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ കുപ്രസിദ്ധ മോഷ്ട്ടാവിനെ പൊലീസ് പിടികൂടി. ചണ്ണപ്പേട്ട സ്വദേശിയായ വെള്ളംകുടി ബാബുവിനെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായായ ബാബു, ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങിയത്. കവര്‍ച്ചയ്ക്കായി കൊണ്ടുവന്ന ഉളി, പാര, ടോര്‍ച്ച്, കയ്യുറ എന്നിവ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
വെഞ്ഞാറമൂട്ടില്‍ ഇരട്ട അപകടം: ഒരു കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു, മറ്റൊന്ന് കാറുമായി കൂട്ടിയിടിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പ്പെട്ടു. തേമ്പാമൂട്ടിലും ആലന്തറയിയലുമാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. ആലന്തറയിൽ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കുപറ്റി. വെഞ്ഞാറമൂട് നിന്നും കിളിമാനൂരിലേയ്ക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വെഞ്ഞാറമൂട് ഫയര്‍ സര്‍വീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തേമ്പാമൂട്ടിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. 30 പേര്‍ക്ക് പരിക്കുപറ്റി. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam