കുട്ടി താഴെനിന്ന് ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്ന് ലോക്കോ പൈലറ്റിൻ്റെ മൊഴി; ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

Published : Aug 19, 2026, 11:01 AM IST
ambalappuzha train death

Synopsis

അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ആലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. കുട്ടി കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങൾ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പൊലീസ്. കുട്ടി റെയിൽവേ ട്രാക്കിലേക്ക് കയറിയതിൽ നാട്ടുകാർ അസ്വാഭാവികത സംശയിച്ചിരുന്നു. എന്നാൽ ലോക്കോ പൈലറ്റിൻ്റെ മൊഴിയോടെ ദുരൂഹത നീങ്ങുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസ്‌; 'റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല', വീണയ്ക്ക് ബിസിനസ് ചെയ്യാൻ അവകാശമുണ്ടെന്ന് റിയാസ്
മുല്ലപെരിയാർ കേസില്‍ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം