മുണ്ടത്തിക്കോട് ദുരന്തത്തിൽ വെടിക്കെട്ട് പുരയുടെ ചുറ്റും മാസ്സ് സെർച്ച്‌ നടത്തി പൊലീസ്; ആസ്വാഭാവികമായത് കണ്ടെത്തുകയാണ് ലക്ഷ്യം

Published : Apr 23, 2026, 12:16 PM IST
thrissur blast

Synopsis

തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയും മുണ്ടത്തിക്കോട്ടെ പാടങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ച ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും. 

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ പുരയുടെ ചുറ്റിനും വയലിൽ ഓരോ കൈ അകലത്തിൽ പൊലീസിന്റെ മാസ്സ് സെർച്ച്‌. ഒരു കൈ അകലമിട്ടാണ് വയലിൽ പൊലീസ് പരിശോധന നടത്തുന്നത്. ആസ്വാഭാവികമായി കാണുന്നത് എല്ലാം കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു. വിഷ്ണുവിന്റെ ആരോഗ്യ അവസ്ഥയിലാണ് പുരോഗതിയുള്ളത്. രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി. ബേൺസ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സതീഷിനെ ഡയാലിസിസിന് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 11 പേരാണ് ചികിത്സയിൽ കഴിയുന്നത്. 

തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയും മുണ്ടത്തിക്കോട്ടെ പാടങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ച ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും. നാല് പേരെ കാണാനില്ലെന്ന് പരാതിയാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. അടിയന്തര സ്വഭാവത്തോടെ നടത്തുന്ന ഡിഎൻഎ പരിശോധന ഫലങ്ങൾ നാളെയും മറ്റന്നാളുമായി പുറത്തു വരാൻ തുടങ്ങും. അതിനിടെ, അപകടത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ ഗൗരി ആണ് മരിച്ചത്. 74 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്. ഗിരിയെ കാണാതായതിനെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കൂട്ടുമെന്ന പ്രചരണം തെറ്റ്, വില വര്‍ദ്ധന പരിഗണനയിൽ ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം
കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര്; പ്രതിച്ഛായ കൂട്ടാൻ നേതാക്കള്‍, വീഡിയോയും ഡോക്യൂമെന്ററിയും പുസ്തകങ്ങളും