ധീരജിനെ കുത്തിയ കത്തി കണ്ടെടുക്കാനാക‌ാതെ പൊലീസ് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Web Desk   | Asianet News
Published : Jan 12, 2022, 08:53 AM IST
ധീരജിനെ കുത്തിയ കത്തി കണ്ടെടുക്കാനാക‌ാതെ പൊലീസ് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Synopsis

നിഖിൽ പൈലിസെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികളെ പത്തു മണിക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഇടുക്കി: ഇടുക്കി എൻജിനിയറിങ് കോളജ് (idukki engineering college)വിദ്യാർഥി ധീരജിനെ(dheeraj) കുത്തിക്കൊന്ന കേസിൽ കുത്താനുപയോ​ഗിച്ച കത്തി കണ്ടെത്താനായില്ല. 
പ്രതി നിഖിൽ പൈലിയേയും കൊണ്ട് പൊലീസ് കത്തി കണ്ടെടുക്കാൻ തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെടുക്കാനായില്ല. നിഖിൽ പൈലിസെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികളെ പത്തു മണിക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിൻറെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പോലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്

ധീരജിന്റെ മൃതദേഹം അർധ രത്രി പന്ത്രണ്ടരയോടെയാണ് ജന്മനാട്ടിൽ എത്തിച്ചത്. തൃച്ചംബരം പാലക്കുളങ്ങരയിലെ വീടിനു സമീപത്തെ പറമ്പിലേക്ക് മൃതദേഹം എത്തിച്ചു .ഇവിടെ പൊതുദർശനം നടത്തി. മൃതദേഹം എത്തിയത് പ്രതീക്ഷിച്ചതിലും അഞ്ചര മണിക്കൂർ വൈകി ആമെങ്കിലും നാട്ടുകാർ നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ  കാത്തിരിന്നിരുന്നു. തളിപ്പറമ്പ ഏരിയ കമ്മറ്റി ഓഫീസിലും പൊതുദർശനം നടത്തി.

അതസമം പ്രദേശത്തു കർശന ജാഗ്രത തുടരുകയാണ്.പൊതു ദർശനത്തിനു ശേഷം മൃതദേഹം വീടിനു സമീപത്തെ പറമ്പിൽ സംസ്കരിക്കും 
ഇതിനായി 8 സെന്റ് ഭൂമി സിപിഎം വാങ്ങിയിരുന്നു

PREV
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു