രോഗിയുമായി ആംബുലന്‍സ് എത്തിയിട്ടും ബാരിക്കേഡ് മാറ്റാതെ പൊലീസ് ക്രൂരത

Published : Dec 26, 2022, 10:25 PM IST
 രോഗിയുമായി ആംബുലന്‍സ് എത്തിയിട്ടും ബാരിക്കേഡ് മാറ്റാതെ പൊലീസ് ക്രൂരത

Synopsis

രോഗിയുമായ ആംബുലൻസ് വന്ന സമയത്ത് മാർച്ച് ആരംഭിച്ചിരുന്നില്ല. എന്നിട്ടും ബാരിക്കേഡ് നീക്കാതെ പൊലീസ് നിലയുറപ്പിക്കുകയായിരുന്നു.

കുന്നംകുളം: ആംബുലൻസിന് വഴി കൊടുക്കാതെ പൊലീസ്. സമരക്കാരെ നേരിടാൻ സ്ഥാപിച്ച ബാരിക്കേഡ് ആംബുലൻസിന് മുന്നിൽ നീക്കാതെ കുന്നംകുളം പൊലീസ്. യൂത്ത് കോൺഗ്രസിന്റെ കുന്നംകുളം പൊലീസ് സ്റ്റേഷൻ മാർച്ചിന് മുമ്പ് റോഡ് അടച്ചിരുന്നു. രോഗിയുമായ ആംബുലൻസ് വന്ന സമയത്ത് മാർച്ച് ആരംഭിച്ചിരുന്നില്ല. എന്നിട്ടും ബാരിക്കേഡ് നീക്കാതെ പൊലീസ് നിലയുറപ്പിക്കുകയായിരുന്നു. ആംബുലൻസ് പൊലീസ് മടക്കി അയയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്ന് രാവിലെ 11 നായിരുന്നു സംഭവം. 

കഴിഞ്ഞ ദിവസം കോട്ടയം പൊൻകുന്നത്ത് കുടുംബ പ്രശ്നം പറഞ്ഞ് തീർക്കാൻ സഹോദരി ഭർത്താവിന്റെ വീട്ടിലെത്തിയ യുവാവിനെ വളഞ്ഞിട്ടു മർദ്ദിച്ച ശേഷം കള്ളക്കേസിൽ കുടുക്കിയതായി പരാതി. ആക്രമണദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം.

കോട്ടയം ഞാലിയാകുഴിക്കടുത്ത് താമസിക്കുന്ന രാജേഷ് എന്ന യുവാവിന് പൊന്‍കുന്നത്തുളള സഹോദരി ഭര്‍ത്താവിന്‍റെ വീട്ടില്‍ വച്ച് മര്‍ദനമേല്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രാജേഷിനെ ചുറ്റികയും വടിയുമെല്ലാം വച്ച് വളഞ്ഞിട്ട് തല്ലുന്നത് സഹോദരി ഭര്‍ത്താവിന്‍റെ ബന്ധുക്കളാണെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍