
കണ്ണൂർ: എൽദോസ് കുന്നപ്പിള്ളി സ്ഥിരം ബലാത്സംഗം നടത്തുന്നയാളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇക്കിളിപ്പെടുത്തുന്ന നോട്ടങ്ങളിലൂടെ സ്ത്രീകളെ വശീകരിക്കുന്നയാളാണ് എൽദോസെന്നും ജയരാജൻ ആരോപിച്ചു. ഹാബിച്വൽ ക്രിമിനൽ ആണ് അയാൾ. യഥാർത്ഥത്തിൽ എംഎൽഎ ആയിരിക്കാൻ ഒരു യോഗ്യതയുമില്ലാത്ത ആളാണ് എൽദോസെന്നും ജയരാജൻ പറഞ്ഞു. കോൺഗ്രസിന് ഇതല്ലാം അലങ്കാരമാണ്. മുൻകൂർ ജാമ്യം കിട്ടുകയോ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം ലഭിക്കുകയോ ചെയ്താൽ കോൺഗ്രസുകാ സ്വീകരണം നൽകുകയും ചെയ്യും. അയ്യയ്യേ എന്നേ ഇതിനെ പറയാനുള്ളൂ എന്നും എം.വി.ജയരാജൻ പറഞ്ഞു. എംഎൽഎയുടെ രാജി എന്തുകൊണ്ട് സിപിഎം ആവശ്യപ്പെടുന്നില്ല എന്ന ചോദ്യത്തോട്, ഒരു മൂല്യവുമില്ലാത്ത കോൺഗ്രസുകാരോട് അങ്ങനെ ആവശ്യപ്പെട്ടിട്ടെന്ത് കാര്യം എന്നായിരുന്നു ജയരാജന്റെ പ്രതികരണം. എൽദോസിന്റെ സ്വഭാവം എന്താണെന്ന് അറിയാൻ പെരുമ്പാവൂരുകാരോട് ചോദിച്ചാൽ മതി. വിവാഹ വീട്ടിൽ ചെന്ന് നൃത്തം ചവിട്ടുകയും ഒപ്പം നൃത്തം ചെയ്യാനെത്തുന്ന സ്ത്രീകളെ ഇക്കിളി നോട്ടം ചെയ്യുകയും അല്ല വികസനം എന്നും ജയരാജൻ പറഞ്ഞു. കോവളം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും എം.വി.ജയരാജൻ തുറന്നടിച്ചു.
ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. അധ്യാപികയുടെ പരാതിയിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ, പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമായിരുന്നു കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam