അമ്മയെ തല്ലിച്ചതച്ച സംഭവം; മകനെതിരെ വധശ്രമത്തിന് കേസ്, അറസ്റ്റ് ഉടൻ 

Published : Apr 11, 2022, 03:33 PM ISTUpdated : Apr 11, 2022, 06:14 PM IST
അമ്മയെ തല്ലിച്ചതച്ച സംഭവം; മകനെതിരെ വധശ്രമത്തിന് കേസ്, അറസ്റ്റ് ഉടൻ 

Synopsis

84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ മൃഗീയമായി മർദ്ദിച്ചത്. അയൽവാസിയായ ഒരു വിദ്യാർത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്ത് വിട്ടത്.

കൊല്ലം: കൊല്ലത്ത് ( kollam)വ്യദ്ധയായ അമ്മയെ മദ്യലഹരിയിൽ തല്ലിച്ചതച്ച സംഭവത്തിൽ മകനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളുടേയും അമ്മ ഓമനയുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് കേസ്. ഓമനക്കുട്ടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. 

ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിനെ മകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികളാണ് പുറത്ത് വിട്ടത്. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ മൃഗീയമായി മർദ്ദിച്ചത്. അയൽവാസിയായ വിദ്യാർത്ഥി ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്ത് വിട്ടതോടെയാണ്  സംഭവം പുറത്തറിഞ്ഞത്. നേരത്തെയും സമാനമായ രീതിയിൽ ഇയാൾ മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അടി, ചവിട്ട്, അസഭ്യം; കൊല്ലത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം, ദൃശ്യങ്ങൾ പുറത്ത്

വീഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായിട്ടില്ല. തന്നെ മർദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ചില ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്നു കഴിക്കുന്ന മകന് ആരോ മദ്യം നൽകിയതാണ് പ്രശ്നമായതെന്നും അമ്മ പറയുന്നു. എന്നെ തള്ളി താഴെയിടുകയും മുതുകിൽ ഇടിക്കുകയും ചെയ്തു.  മറ്റൊന്നും ചെയ്തില്ലെന്നും പരാതിയില്ലെന്നും ഓമന പറയുന്നു. 

 

>


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്