വീടിനുള്ളിൽ അച്ഛനെ മരിച്ച നലയിൽ കണ്ടെത്തി; പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് മകൻ, അറസ്റ്റ്

Published : May 18, 2025, 05:12 PM IST
വീടിനുള്ളിൽ അച്ഛനെ മരിച്ച നലയിൽ കണ്ടെത്തി; പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് മകൻ, അറസ്റ്റ്

Synopsis

പോസ്റ്റുമോർട്ടത്തിൽ കണ്ട പരിക്കുകൾ കൊലപാതക സൂചനയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. തുടർന്ന് പൊലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. 

കൊച്ചി: ഇടക്കൊച്ചിയിൽ വയോധികൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. ഇടക്കൊച്ചി സ്വദേശി ജോണിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ ലൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ജോണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ കണ്ട പരിക്കുകൾ കൊലപാതക സൂചനയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. തുടർന്ന് പൊലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിച്ചു. മദ്യപിച്ച് പിതാവുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് മൊഴി നൽകി.

നിർണായക വിവരങ്ങൾ പുറത്ത്, തട്ടിപ്പ് പണം കടത്തിയത് ഹവാലയായി; അന്വേഷണം ഇഡി ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം