നാലംഗ സംഘമെത്തിയത് ഓട്ടോറിക്ഷയിൽ, തമിഴ് കലർന്ന മലയാളത്തിൽ സംസാരം;ഹൈസണ്‍ മോട്ടോഴ്‌സില്‍ കവര്‍ച്ചയിൽ വഴിത്തിരിവ്

Published : Jun 03, 2025, 11:37 PM IST
നാലംഗ സംഘമെത്തിയത് ഓട്ടോറിക്ഷയിൽ, തമിഴ് കലർന്ന മലയാളത്തിൽ സംസാരം;ഹൈസണ്‍ മോട്ടോഴ്‌സില്‍ കവര്‍ച്ചയിൽ വഴിത്തിരിവ്

Synopsis

ഷോറൂമില്‍ പണം സൂക്ഷിച്ചിരുന്ന സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് മൂലം വന്‍കവര്‍ച്ച നടന്നില്ല. ഷോ റൂമിലെ ഗ്ലാസുകളും മറ്റും പ്രതികള്‍ തല്ലിത്തകര്‍ത്തിരുന്നു.

തൃശൂര്‍: പുഴക്കല്‍ ഹൈസണ്‍ മോട്ടോഴ്‌സില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും സിറ്റി പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ടാറ്റ മോട്ടോഴ്‌സ് ഷോറൂമായ പുഴക്കല്‍ ഹൈസണ്‍ ഷോറൂമില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ഓട്ടോറിക്ഷയില്‍ എത്തിയ നാലംഗ സംഘം സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം കവര്‍ച്ചയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഷോറൂമില്‍ പണം സൂക്ഷിച്ചിരുന്ന സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് മൂലം വന്‍കവര്‍ച്ച നടന്നില്ല. ഷോ റൂമിലെ ഗ്ലാസുകളും മറ്റും പ്രതികള്‍ തല്ലിത്തകര്‍ത്തിരുന്നു. തമിഴ് കലര്‍ന്ന മലയാളമാണ് പ്രതികള്‍ സംസാരിച്ചിരുന്നത് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നും തെളിവായി പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു
കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു