സിപിഎം നേതാവ് ഐപി ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി പൊലീസ്

Published : Nov 17, 2026, 06:32 PM IST
ip binu

Synopsis

സിപിഎം ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐപി ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. സമരക്കേസുകൾക്കും ജാമ്യമില്ലാ കേസുകൾക്കും പുറമെ നാല് ക്രിമിനൽ കേസുകൾ കൂടി നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് വഞ്ചിയൂർ പൊലീസിൻ്റെ നടപടി

തിരുവനന്തപുരം: സിപിഎം ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐപി ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. സമരക്കേസുകൾക്കും ജാമ്യമില്ലാ കേസുകൾക്കും പുറമെ നാല് ക്രിമിനൽ കേസുകൾ കൂടി നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് വഞ്ചിയൂർ പൊലീസിൻ്റെ നടപടി. പേട്ടയിലെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഐപി ബിനു പ്രധാന പ്രതികളിലൊരാളാണ്. ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലും ബിനു വിചാരണ നേരിടുന്നുണ്ട്. എന്നാൽ, നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് ഐപി ബിനുവിന്റെ ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരുവന്നൂർ കള്ളപ്പണക്കേസ്; പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് എസ് ബി രാജു; സ്വാഭാവിക തീരുമാനമെന്ന് സിപിഎം