വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടംഗസംഘം അക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവാക്കൾ യാത്രക്കാരെ അസഭ്യം വിളിച്ചത് ഉദ്യോഗസ്ഥൻ തടഞ്ഞതാണ് ആക്രമണത്തിന് പ്രകോപനമായത്.

തിരുവനന്തപുരം: റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടംഗസംഘം അക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവാക്കൾ യാത്രക്കാരെ അസഭ്യം വിളിച്ചത് ഉദ്യോഗസ്ഥൻ തടഞ്ഞതാണ് ആക്രമണത്തിന് പ്രകോപനമായത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥനെ തള്ളി മാറ്റി യുവാക്കൾ ബൈക്കിൽ സ്ഥലത്തുനിന്നും കടന്ന് കളഞ്ഞു. ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു.

YouTube video player