
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 151 സേനാംഗങ്ങള്‍ക്കാണ് മികച്ച പ്രവർത്തനത്തിനുള്ള പൊലീസ് മെഡൽ. ഈ മാസം രണ്ടിന് പ്രഖ്യാപിക്കേണ്ട മെഡൽ വൈകുന്നത് സേനക്കുള്ളിൽ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു. മറ്റ് വിഭാഗങ്ങൾക്ക് നൽകിയിട്ടും പൊലീസ് മെഡൽ പ്രഖ്യാപനം വൈകുന്നതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നാണ് മുഖ്യമന്ത്രി മെഡൽ പട്ടിക അംഗീകരിച്ച് ഉത്തരവിറക്കിയത്.
സേനയിൽ പ്രതിഷേധം ഉയർന്നപ്പോള്‍ പൊലീസ് സംഘടകള്‍ ഇടപെട്ടു. ഇതിനിടെ ജയില്‍ വിഭാഗത്തിനും, എക്സൈസ് അഗ്നിശമനസേനയ്ക്കുമുള്ള മെഡലുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.. ഇതോടെ സേനയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എത്തുന്നത്.
Read more at: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിക്കാതെ സർക്കാർ; സേനയിൽ അമർഷം പുകയുന്നു ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam