പട്ടാപ്പകല്‍ കരിമ്പിന്‍ ജ്യൂസ് മെഷീന്‍ മോഷണം; മലപ്പുറത്ത് രണ്ടുപേര്‍ പിടിയില്‍

Published : Jan 23, 2022, 06:19 PM IST
പട്ടാപ്പകല്‍ കരിമ്പിന്‍ ജ്യൂസ് മെഷീന്‍ മോഷണം; മലപ്പുറത്ത് രണ്ടുപേര്‍ പിടിയില്‍

Synopsis

 പെരിന്തല്‍മണ്ണ കൊളത്തൂരില്‍ വാടകക്ക് താമസിക്കുന്ന തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍, പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി പറയന്‍കാട്ടില്‍ ഹിലാല്‍ എന്നിവരാണ് പിടിയിലായത്. 

മലപ്പുറം: പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകള്‍ മോഷ്ടിക്കുന്ന സംഘം മലപ്പുറം (Malappuram) വഴിക്കടവ് പൊലീസിന്‍റെ (Police) പിടിയിലായി. പെരിന്തല്‍മണ്ണ കൊളത്തൂരില്‍ വാടകക്ക് താമസിക്കുന്ന തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍, പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി പറയന്‍കാട്ടില്‍ ഹിലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും തൊണ്ടി മുതലുകളും പൊലീസ് പിടിച്ചെടുത്തു. 

വഴിക്കടവ് മുണ്ട സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്. റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ട് കെട്ടിവെച്ച കരിമ്പ് ജ്യൂസ് മെഷീൻ പട്ടാപ്പകൽ സംഘം മോഷ്ട്ടിച്ച് കൊണ്ടുപോകുകയായിരുന്നു. അന്വേഷണത്തില്‍ സമാനമായ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് വ്യക്തമായി. അടിപിടി, വധശ്രമം, വഞ്ചന തുടങ്ങി മറ്റ് കേസുകളും നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെയുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി, സംസ്ഥാനത്തിന്‍റെ വികസനം തിരുവല്ലയിൽ നിന്ന് തുടക്കമാകും'; അയ്യപ്പനെ പ്രണമിച്ച് നരേന്ദ്ര മോദി
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ, സമഗ്രവികസന പദ്ധതികള്‍; വാഗ്ദാനങ്ങളുമായി യുഡിഎഫ്