സ്കൂട്ടറിലും കാറിലും ഇടിച്ച് കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; മദ്യലഹരിയിൽ പോലീസുകാരൻ, സസ്പെൻഷൻ

Published : Apr 14, 2025, 05:37 PM IST
സ്കൂട്ടറിലും കാറിലും ഇടിച്ച് കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; മദ്യലഹരിയിൽ പോലീസുകാരൻ, സസ്പെൻഷൻ

Synopsis

ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം. ചാലക്കുടി ഹൈവേ പൊലീസിന്റെ ഭാഗമായ പൊലീസ് ലീസ് ഡ്രൈവറായ പി.പി. അനുരാജാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. 

തൃശ്ശൂർ: മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവച്ച പൊലീസ് ഡ്രൈവര്‍. സ്കൂട്ടറിലും കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തലകീഴായി മറിഞ്ഞു. മാള പൊലീസിന്‍റെ പിടിയിലായതിന് പിന്നാലെ പൊലീസ് ഡ്രൈവറെ റൂറല്‍ എസ്പി സസ്പന്‍റ് ചെയ്തു. ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം. ചാലക്കുടി ഹൈവേ പൊലീസിന്റെ ഭാഗമായ പൊലീസ് ലീസ് ഡ്രൈവറായ പി.പി. അനുരാജാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. 

മാള അന്നമനയില്‍ വച്ച് ബൈക്കിലും മറ്റൊരു കാറിലും ഇടിപ്പിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മേലഡൂരില്‍ വച്ച് കാര്‍ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി അനുരാജിനെ വലിച്ച് പുറത്തിട്ടു. മാള പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ലക്കുതെറ്റിയ അനുരാജിനെയാണ്.

വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയശേഷം അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടം ഉണ്ടാക്കിയതിനും കേസെടുത്തു. പിന്നാലെയായിരുന്നു ഇയാള്‍ക്കെതിരെ റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ വകുപ്പു തല നടപടി സ്വീകരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ