എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിലെ സ്വർണം മോഷ്ടിച്ച സംഭവം; 'കള്ളൻ' പൊലീസിന് സസ്പെൻഷൻ

Published : Oct 26, 2022, 11:17 AM IST
എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിലെ സ്വർണം മോഷ്ടിച്ച സംഭവം; 'കള്ളൻ' പൊലീസിന് സസ്പെൻഷൻ

Synopsis

കൊച്ചി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽദേവിനെയാണ് എറണാകുളം ഡിസിപി സസ്പെൻഡ് ചെയ്തത്. 

കൊച്ചി: എറണാകുളം ഞാറക്കലിൽ  സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ  പൊലീസുകാരനെ സര്‍വീസില്‍  നിന്ന് സസ്പെൻഡ് ചെയ്തു. കൊച്ചി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽദേവിനെയാണ് എറണാകുളം ഡിസിപി സസ്പെൻഡ് ചെയ്തത്. സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമൽദേവ് ഇപ്പോള്‍ റിമാന്‍റിലാണ്. ഇയാള്‍ക്കെതിരെ നേരത്തയും അച്ചടക്ക നടപടി ഉണ്ടായിരുന്നു. 

സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാൾ സ്വർണം മോഷ്ടിച്ചത്. ഞാറക്കൽ സ്വദേശി നടേശന്‍റെ വീട്ടിൽ നിന്ന് മകന്റെ ഭാര്യയുടെ സ്വർണമാണ്  ഇയാൾ കവർച്ച നടത്തിയത്.സംഭവത്തിൽ നടേശൻ പരാതി നൽകിയതിനെ തുടർന്നാണ് അമൽദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. താൻ മോഷണം നടത്തിയതായി അമൽദേവ് പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. സ്വർണം ഇയാളിൽ നിന്ന് വീണ്ടെടുത്തിരുന്നു. 

സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചു; എറണാകുളത്ത് പൊലീസുകാരൻ അറസ്റ്റിൽ

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം