ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് കവർച്ച നടന്നത്. സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവാണ് കേസില്‍ അറസ്റ്റിലായത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് പ്രതി കവർച്ച ചെയ്തത്.

കൊച്ചി: എറണാകുളത്ത് സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് എട്ട് പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ. ഞാറക്കൽ സ്വദേശി നടേശന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽ ദേവാണ് കേസില്‍ അറസ്റ്റിലായത്. പരാതിക്കാരന്‍റെ മകന്‍റെ ഭാര്യയുടെ സ്വർണമാണ് പ്രതി കവർച്ച ചെയ്തത്. പ്രതിയായ പൊലീസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read:ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; ഒരു ദിവസം തന്നെ കയറിയത് അഞ്ച് ക്ഷേത്രങ്ങളില്‍, അറസ്റ്റ്