
കോഴിക്കോട്: ഗ്രനേഡ് ഉപയോഗിക്കാനുള്ള പരിശീലനത്തിന് എത്താൻ പൊലീസുകാർക്ക് വടകര റൂറൽ എസ്പിയുടെ ഉത്തരവ്. എസ്എച്ച്ഒ, എസ്ഐ തുടങ്ങി പരമാവധിഉദ്യോഗസ്ഥർ എത്തിച്ചേരാനാണ് നിർദ്ദേശം. ഇന്ന് ജില്ലാ ഹെഡ് ക്വാട്ടേഴ്സിൽ എത്തി പരിശീലനം നേടാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിർദ്ദേശം. വിവിധ സബ് ഡിവിഷനുകൾക്ക് വിവിധ സമയമാണ് അനുവദിച്ചിരിക്കുന്നത്. പിന്നാലെ എസ്പിയുടെ ഉത്തരവിനെ പരിഹസിച്ചുകൊണ്ട് യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ഡിവൈഎസ്പി മാർക്കും പരിശീലനം നൽകണമെന്ന് കോണ്‍ഗ്രസിന്‍റെ ആവശ്യം. പേരാമ്പ്ര സംഘർഷത്തിനിടെ ഗ്രനേഡ് പൊട്ടി ഡിവൈഎസ്പിക്ക് പരിക്കേറ്റിരുന്നു.