ചന്തയ്ക്ക് പുറത്ത് മീന്‍ വിറ്റു; വില്‍പ്പനക്കാരികളുടെ മീന്‍കുട്ടയില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി പൊലീസ്

Published : Sep 04, 2022, 03:35 PM ISTUpdated : Sep 04, 2022, 03:40 PM IST
ചന്തയ്ക്ക് പുറത്ത് മീന്‍ വിറ്റു; വില്‍പ്പനക്കാരികളുടെ മീന്‍കുട്ടയില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി പൊലീസ്

Synopsis

വിൽപ്പനശാലയ്ക്കുപുറത്ത് മീൻ വിൽക്കരുതെന്ന് നഗരസഭാ അധികൃതര്‍ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കാതെ ചിലര്‍ ചന്തയ്ക്ക് പുറത്ത് മീന്‍ വില്‍ക്കുന്നുവെന്ന പരാതി ഉയര്‍ന്നു.

കാഞ്ഞങ്ങാട്:  അനധികൃത മീൻ വില്പന നടത്തിയെന്നാരോപിച്ച് മീന്‍കുട്ടയില്‍ പൊലീസിന്‍റെ ബ്ലീച്ചിങ് പൗഡർ പ്രയോഗം. കാഞ്ഞങ്ങാട് കോട്ടച്ചേരി മീൻചന്തയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കോട്ടച്ചേരി ചന്തയ്ക്ക് പുറത്ത് മീൻ വിറ്റതിനാണ് മീനില്‍ പൊലീസ് ബ്ലീച്ചിങ് പൗഡർ വിതറിയത്. 11 പേരുടെ മീനിലാണ് ബ്ലീച്ചിംഗ് പൗഡർ പ്രയോഗം നടത്തിയത്. മറ്റുളള വില്‍പ്പനക്കാരികള്‍ മീൻ കുട്ടയുമായി ഓടുകയായിരുന്നു. രാവിലെ മുതൽ ചന്തയ്ക്ക് അകത്ത് ഇരുന്നാണ് മീൻ വിറ്റതെന്നും ബാക്കി വന്നത് കൊണ്ടാണ് പുറത്ത് വന്ന് മീൻ വിറ്റതെന്നും സ്ത്രീകൾ പറയുന്നു.

കടയില്‍ കയറി മര്‍ദ്ദനം, സിസിടിവി ദൃശ്യങ്ങളടക്കം പരാതിയുമായി വ്യാപാരി

വിൽപ്പനശാലയ്ക്കുപുറത്ത് മീൻ വിൽക്കരുതെന്ന് നഗരസഭാ അധികൃതര്‍ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കാതെ ചിലര്‍ ചന്തയ്ക്ക് പുറത്ത് മീന്‍ വില്‍ക്കുന്നുവെന്ന പരാതി ഉയര്‍ന്നു. തുടര്‍ന്ന് നടപടിയെടുക്കാൻ നഗരസഭ അധികൃതർ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് പൊലീസിന്‍റെ ഈ മനുഷ്യത്വമില്ലാത്ത നടപടി. പുറത്ത് നിയമം ലംഘിച്ച് ഒരുപാട് പേര്‍ മീന്‍ വില്‍പന നടത്തുന്നുണ്ടെന്നും തങ്ങളുടെ കുട്ടയില്‍ മാത്രമാണ് പൊലീസ് ബ്ലീച്ചിങ് പൗഡര്‍ വിതറിയതെന്നും സ്ത്രീകള്‍ പറഞ്ഞു. 

 

ആംബുലൻസ് കിട്ടിയില്ല; മൃതദേഹവുമായി ബൈക്കില്‍ പോകുന്ന കാഴ്ച നൊമ്പരമാകുന്നു

രാജ്യത്ത് ആരോഗ്യമേഖല എത്ര പുരോഗമിച്ചുവെന്ന് പറയുമ്പോഴും പല സംസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും അവസ്ഥകള്‍ പരിതാപകരം തന്നെയാണ്. പലപ്പോഴും ഇതിന് തെളിവായി പല സംഭവങ്ങളും പുറത്തുവരാറുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ശ്രദ്ധ നേടുന്നത്. 

മദ്ധ്യപ്രദേശിലെ സെഹോറിലാണ് സംഭവം നടന്നത്. ആംബുലൻസ് ലഭ്യമല്ലാത്തതിനാല്‍ യുവാവിന്‍റെ മൃതദേഹം ബൈക്കില്‍ വീട്ടിലെത്തിക്കുന്ന ആളുകളെയാണ് വീഡിയോയില്‍ കാണുന്നത്. പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ പോയ ഇുപത്തിയാറുകാരൻ മുങ്ങിമരിക്കുകയായിരുന്നു. 

തുടര്‍ന്ന് പൊലീസെത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തിയെങ്കിലും ഇത് തിരികെ വീട്ടിലെത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ല. ആംബുലൻസിനായി ബന്ധുക്കള്‍ ഏറെ ശ്രമിച്ചുവത്രേ. എന്നാല്‍ ഇത് ലഭിക്കില്ലെന്ന് മനസിലായതോടെ ബൈക്കില്‍ രണ്ട് പേര്‍ക്കിടയിലായി മൃതദേഹം വച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു.

ഇതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മനസിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണിതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാൻ അധികൃതര്‍ ശ്രദ്ധിക്കണമെന്നുമാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ