
തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സരവിജയികളുടെ പൊലിസ് നിയമനത്തിൽ ഇൻസ്പെക്ടറായി നിയമനം ലഭിച്ച ഒരാൾക്ക് തിരച്ചടി. ചിത്തരേഷ് നടേശനാണ് തിരിച്ചടിയുണ്ടായത്. ഫ്ലാറ്റ് ഫുട്ടായതിനാൽ സേനയിൽ എടുക്കാൻ കഴിയില്ലെന്ന വൈദ്യപരിശോധന റിപോർട്ടാണ് തിരിച്ചടിയായത്. അതേസമയം ഷിനു ചൊവ്വ വൈദ്യപരിശോധനയിൽ കടന്നുകൂടി. കായികക്ഷമത തോറ്റവരെ ഇൻസ്പെക്ടറായി നേരിട്ട് നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള മന്ത്രിസഭാ തീരുമാനാമാണ് വിവാദത്തിലായത്. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നൽകുന്നത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമനം.
ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലിസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനുള്ള മന്ത്രിസഭാ തിരുമാനം. ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലത്തവും പരിഗണിച്ചെന്നാണ് നിയമനം നൽകുന്നവെന്നാണ് ഉത്തരവ്.
അതേസമയം ഇതാദ്യമാമാണ് ശരീര സൗന്ദര്യ മത്സര വിജയികളെ പൊലീസിൽ നേരിട്ട് നിയമിക്കുന്നത്. അതും ഗസറ്റഡ് തസ്തികയിൽ. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ എം. ശ്രീശങ്കറിന് ആംഡ് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകണമെന്ന പൊലിസ് മേധാവിയുടെ ശുപാർശ ഗസ്റ്റഡ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയപ്പോഴാണ് ശരീര സൗന്ദര്യ മത്സര വിജയികള്‍ക്കുള്ള പരിഗണന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam