നാട്ടുകാരറിഞ്ഞത് ദുർ​ഗന്ധം വമിച്ചതോടെ, പടിയൂരിൽ കൊലപാതകം നടന്ന് 4 ​ദിവസം പിന്നിട്ടു, പ്രേംകുമാർ ഇപ്പോഴും കാണാമറയത്ത്, പ്രതിക്കായി വല വിരിച്ച് പൊലീസ്

Published : Jun 06, 2025, 03:15 PM IST
accused premkumar

Synopsis

മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.

തൃശ്ശൂർ: തൃശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതി കോട്ടയം സ്വദേശി പ്രേംകുമാർ കാണാമറയത്ത്. കൊലപാതകം നടന്നു നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയിരിക്കുന്നത്. നാടിനെ നടുക്കിയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ചൊവ്വാഴ്ചയാണ് ഇരിങ്ങാലക്കുട സ്വദേശികളായ രേഖയെയും രേഖയുടെ മാതാവ് മണിയെയും കോട്ടയം ചങ്ങനാശ്ശേരി സ്വദേശി പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ സമീപത്തുനിന്ന് രേഖയ്ക്കെതിരേ മോശം പരാമർശങ്ങളടങ്ങിയ ഒരു കത്തും ചില ചിത്രങ്ങളും ലഭിച്ചിരുന്നു. രേഖയുടെ ഭർത്താവായ പ്രേംകുമാറിനെ സംഭവത്തിന് ശേഷം കാണാതായതോടെയാണ് ഇയാളിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചത്. രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം പ്രേംകുമാർ രക്ഷപ്പെട്ടെന്നാണ് നിഗമനം.

രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം പ്രേംകുമാർ രക്ഷപ്പെട്ടെന്നാണ് നിഗമനം. പക്ഷേ, കൃത്യം നടത്തി നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ വലയുകയാണ് പോലീസ്. കൊലപാതകത്തിന് ശേഷം പ്രതി ഫോൺ ഉപയോഗിച്ചിട്ടില്ല. പോലീസിന് മുൻപിലുള്ള ഏക വഴി സിസിടിവി ദൃശ്യങ്ങളാണ്. കോഴിക്കോടും ആലപ്പുഴയിലും പ്രതിയെ കണ്ടതായി സൂചനയുണ്ട്. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രേംകുമാർ എത്തിപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് വല വിരിച്ചു കഴിഞ്ഞു.

രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രേംകുമാറിനായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ഇരിഞ്ഞാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. 2019ല്‍ ഉദയം പേരൂര്‍ വിദ്യ കൊലപാതകകക്കേസിലെ പ്രതി കൂടിയാണ് പ്രേംകുമാർ. ആദ്യ ഭാര്യ വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചു മൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'