കേരളത്തിനെതിരായ ശോഭ കരന്തലജെയുടെ വിവാദ പരാമര്‍ശം; പൊലീസ് നിയമോപദേശം തേടും

Published : Mar 21, 2024, 08:49 PM IST
കേരളത്തിനെതിരായ ശോഭ കരന്തലജെയുടെ വിവാദ പരാമര്‍ശം; പൊലീസ് നിയമോപദേശം തേടും

Synopsis

മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസുമാണ് ശോഭ കരന്തലജെയ്ക്ക് എതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. ഇതനുസരിച്ച് കേസെടുക്കുന്ന കാര്യത്തിലാണ് പൊലീസ് നിയമോപദേശം തേടുന്നത്. 

തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്രമന്ത്രിയും ബംഗലൂരു നോര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്തലജെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പൊലീസ് നിയമോപദേശം തേടും. കര്‍ണാടകയില്‍ വച്ചുനടത്തിയ പരാമര്‍ശത്തിന് കേരളത്തില്‍ കേസെടുക്കാൻ സാധിക്കുമോ എന്ന വിഷയത്തിലാണ് നിയമോപദേശം തേടുക. 

മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസുമാണ് ശോഭ കരന്തലജെയ്ക്ക് എതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. ഇതനുസരിച്ച് കേസെടുക്കുന്ന കാര്യത്തിലാണ് പൊലീസ് നിയമോപദേശം തേടുന്നത്. 

ഇക്കാര്യം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേരളത്തിനും തമിഴ്‍നാടിനുമെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ തമിഴ്നാടിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ശോഭ കരന്തലജെ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തെ കുറിച്ച് പറഞ്ഞതില്‍ ഇവര്‍ തിരുത്തൊന്നും വരുത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ പരാതി വന്നത്. 

കേരളത്തില്‍ നിന്ന് ആണുങ്ങള്‍ കര്‍ണാടകയിലെത്തുന്നത് അവിടെയുള്ള പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കാനാണെന്നായിരുന്നു ശോഭയുടെ കേരളത്തെ കുറിച്ചുള്ള ശോഭ കരന്തലജെയുടെ വിദ്വേഷ പരാമര്‍ശം. 

Also Read:- 'കേരളത്തെ ആക്ഷേപിച്ചു, ശോഭ കരന്തലജെയ്‌ക്കെതിരെ കേസെടുക്കണം': ഡിജിപിക്ക് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി