
വയനാട്: ഒരു കോടിയോളം രൂപയുടെ കുഴൽപ്പണവുമായി ബത്തേരിയിൽ രണ്ട് പേർ പിടിയിലായി. കർണാടകത്തിൽ നിന്നും ബത്തേരി ഭാഗത്തേക്ക് മതിയായ രേഖകളില്ലാത്ത കൊണ്ട് വന്ന 92,50,000 രൂപയാണ് പോലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി പൊലീസും സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. പണം കൊണ്ടുവനന് കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വീട്ടിൽ എൻ കെ ഹാറൂൺ (47)എന്നിവരെ കസ്റ്റഡിയിലെടുത്തു.
Read Also: തിയേറ്ററുകൾ തുറക്കാമെന്ന് ശുപാർശ; മാളുകളിലെ മൾട്ടിസ്ക്രീനുകൾ തുറക്കുന്നത് അടുത്ത ഘട്ടത്തിൽ .....
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam