തലസ്ഥാനത്തെ സംഘർഷം: എസ്എച്ച്ഒക്കും എസ്ഐക്കും കമ്മീഷണറുടെ താക്കീത്, അമിത്ഷാക്കെതിരായ കരിങ്കൊടിയിൽ വിശദീകരണം തേടി എഡിജിപി

Published : Oct 05, 2026, 07:06 AM IST
sfi-police clash

Synopsis

തലസ്ഥാനത്തെ എസ്എഫ്ഐ- പൊലീസ് സംഘർഷത്തിൽ ഇടപെട്ട് കമ്മീഷണർ. കൻ്റോൺമെൻ്റ് എസ്എച്ച്ഒക്കും എസ്ഐക്കും കമ്മീഷണർ താക്കീത് നൽകി

തിരുവനനന്തപുരം: തലസ്ഥാനത്തെ എസ്എഫ്ഐ- പൊലീസ് സംഘർഷത്തിൽ ഇടപെട്ട് കമ്മീഷണർ. കൻ്റോൺമെൻ്റ് എസ്എച്ച്ഒക്കും എസ്ഐക്കും കമ്മീഷണർ താക്കീത് നൽകി. പൊലീസിൽ നിന്നും പ്രകോപനപരമായ നീക്കം പാടില്ലെന്ന് കമ്മീഷണർ പറഞ്ഞു. താക്കീതിന് പിന്നാലെ എസ്എച്ച്ഒ സതീഷ് ഫേസ്ബുക്ക് പോസ്‌റ്റ് പിൻവലിച്ചു.

സ്വകാര്യ ആവശ്യത്തിന് എസ്ഐ ഗോകുലിന് ഒരാഴ്ചത്തെ അവധി അനുവദിച്ചു. ഹോസ്റ്റൽ മർദ്ദനത്തിൽ എസ്ഐക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും. അമിത്ഷാക്കെതിരായ യൂത്ത് കോൺ‌​ഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധത്തിൽ കൊല്ലം കമ്മീഷണറോട് എഡിജിപി വിശദീകരണം തേടി. അതേസമയം, തലസ്ഥാനത്ത് എസ്എഫ്ഐ കേരള പൊലീസ് പോര് മുറുകുകയാണ്. കൻ്റോൺമെൻ്റ് സ്റ്റേഷൻ എസ് ഐ ഗോകുലിനെയും സി ഐ സന്തോഷ്കുമാറിനെയും മാറ്റണെമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എസ് എഫ് ഐ. ഒക്ടോബർ 10നുള്ളിൽ ഇതിൽ തീരുമാനം എടുത്തില്ലെങ്കിൽ കൻ്റോൺമെൻ്റ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ് എഫ് ഐ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണം; പ്രാഥമിക നടപടികൾ തുടങ്ങാൻ വിജിലൻസ്, പതിബെൽ മാനേജറുടെ ആത്മഹത്യയിലും വിശദപരിശോധന
സ്പായിൽ ജോലി, ഇന്‍റർവ്യൂവിന് വിളിച്ച് വരുത്തി ലഹരിനൽകി; പ്രതികൾ പിടിയിൽ