'പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറി', ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

Published : Mar 20, 2022, 02:23 PM ISTUpdated : Mar 20, 2022, 02:34 PM IST
'പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറി', ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

Synopsis

എ എ റഹീമിന്റെ  പോസ്റ്റുകൾ മാത്രമാണ് ഡിവൈഎഫ്ഐ കേരളാ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ വരുന്നതെന്നും വിമർശനം ഉയർന്നു. ഇത് വ്യക്തി പൂജയാണോ പി ആർ വർക്ക് ആണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു

പത്തനംതിട്ട: ഡിവൈഎഫ്ഐ (DYFI) പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പൊലീസിന് (Kerala Police) വിമർശനം. പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് (RSS)ശാഖകളായി മാറിയെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. എഎ റഹീമിനെതിരെയും വിമർശനമുയർന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിന്റെ  പോസ്റ്റുകൾ മാത്രമാണ് ഡിവൈഎഫ്ഐ കേരളാ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ വരുന്നതെന്നും വിമർശനം ഉയർന്നു. ഇത് വ്യക്തി പൂജയാണോ പി ആർ വർക്ക് ആണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പലയിടങ്ങളിലും സംഘടന ദൗർബല്യമുണ്ടെന്നും സമ്മേളനം വിലയിരുത്തി. ജില്ലയിൽ ഡിവൈഎഫ്ഐയിലും വിഭാഗീയത നിലനിൽക്കുന്നെന്ന് സംസ്ഥാന നേതൃത്വം ചർച്ചയിൽ മറുപടി നൽകി. 

Kerala SilverLine :വികസന വിരോധത്തിനെതിരെ ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ നേതാവിന്റെ മുഖത്ത് കൈവീശിയടിച്ച് പൊലീസുദ്യോഗസ്ഥൻ; സംഭവം അട്ടപ്പാടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ വെച്ച് ഡിവൈഎഫ്ഐ നേതാവിന് പൊലീസുദ്യോഗസ്ഥന്റെ മർദ്ദനം. അഗളി മുൻ മേഖലാ സെക്രട്ടറി മണികണ്ഠേശ്വരനാണ് മർദ്ദനമേറ്റത്. അഗളി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനാണ് മർദിച്ചത്. വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുമ്പിൽ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഡിവൈഎഫ്ഐ നേതാവായ മനോജിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലെത്തിയത്. അതേസമയം ഹെൽമെറ്റ് കൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അതേസമയം മണികണ്ഠേശ്വരനെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരൻ കൈവീശിയടിക്കുന്നതും മണികണ്ഠേശ്വരന് ഒപ്പമുള്ളവർ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മകൻ മതം മാറി വിവാഹം കഴിച്ചതിന് കരിവെള്ളൂരിൽ പൂരക്കളി കലാകാരനെ വിലക്കി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ